Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injures Eight

അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് - ആ​സാം അ​തി​ർ​ത്തി​യി​ൽ വെ​ടി​വ‌​യ്‌‌​പ്പ്; എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക് 

ഗോ​ഹ​ട്ടി: ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് - ആ​സാം അ​തി​ർ​ത്തി​യി​ൽ വെ​ടി​വ‌​യ്‌‌​പ്പ്. സം​ഘ​ർ​ഷ​ത്തി​ൽ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്. ആ​സാം സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള​വ​രാ​ണ് വെ​ടി​വ​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ആ​സാം സ​ർ​ക്കാ​ർ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​സാം - അ​രു​ണാ​ച​ൽ പ്ര​ദേ​ശ് അ​തി​ർ​ത്തി​യാ​യ ഗോ​ഗ​മു​ഖി​ലാ​ണ് സം​ഭ​വം. അ​സ​മി​ലെ ദേ​മാ​ജി ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ഗോ​ഗ​മു​ഖ്.

അ​സ​മി​ലെ ഭൂ​മി അ​രു​ണാ​ച​ലി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ കൈ​യേ​റി​യെ​ന്ന് ആ​രോ​പി​ച്ചു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നാ​ലെ അ​ക്ര​മി​ക​ൾ ആ​സാ​മി​ലെ നാ​ട്ടു​കാ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം ഗോ​ഗ​മു​ഖ് റൂ​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം ദേ​മാ​ജി സി​വി​ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രെ പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​സം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സാ​ഹ​ച​ര്യം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ അ​റി​യി​ച്ചു.

വി​ഷ​യ​ത്തി​ൽ അ​രു​ണാ​ച​ൽ​പ്ര​ദേ​ശ് സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി റ​നോ​ജ് പെ​ഗു​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Corehub Up